ശവപ്പെട്ടിയില്‍ നിന്ന് ഞരക്കം; പെട്ടി തുറന്നപ്പോള്‍ കണ്ണുതുറന്ന് യുവതി

0
185

രിച്ചെന്നു കരുതി സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതിനിടെ യുവതിക്ക് പുനര്‍ജന്മം. സംസ്‌കാരത്തിനായി ശവപ്പെട്ടി എടുക്കുമ്പോഴാണ് പെട്ടിക്കകത്ത് നിന്ന് ഞരക്കം കേട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പെട്ടി തുറന്നു നോക്കിയപ്പോള്‍ യുവതിക്ക് ജീവനുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.

പെറുവിലാണ് സംഭവം. റോസ ഇസബെല്‍ സെസ്‌പെഡസ് സെല്ലാക്ക എന്ന യുവതിക്കാണ് പുനര്‍ജന്മം ലഭിച്ചത്. വാഹനപകടത്തെ തുടര്‍ന്ന് റോസ മരിച്ചെന്നാണ് ബന്ധുക്കള്‍ കരുതിയത്. തുടര്‍ന്ന് സംസ്‌കാരത്തിനായുള്ള ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി ചുമന്നപ്പോള്‍ ഉള്ളിലുള്ള ആളിന് ജീവനുണ്ടെന്ന് മനസിലാകുകയായിരുന്നു.

‘അവള്‍ കണ്ണുകള്‍ തുറന്നു. ആകെ വിയര്‍ത്തിരുന്നു. ഞാന്‍ വേഗം ഓഫീസിലെത്തി പോലീസിനെ വിളിച്ചു.’ സെമിത്തേരി നടത്തിപ്പുകാരനായ ജുവാന്‍ സെഗുണ്ടോ കാജോ പറയുന്നു.

റോസയ്ക്ക് ജീവനുണ്ടെന്ന് മനസിലായതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെവെച്ച് അവര്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ റോസയുടെ ബന്ധുവും മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here