വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചു, ഇയാളുടെ സുഹൃത്തും മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി അഭിഭാഷകൻ

0
126

കോഴിക്കോട്: വ്ളോഗറും ആൽബം താരവുമായ പാവണ്ടൂർ സ്വദേശി റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ പി റഫ്താസ്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു.

മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നൽകിയിരുന്നുവെന്നും അഭിഭാഷകൻ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് പാടുകളുണ്ടായിരുന്നു. ഇക്കാര്യം ദുബായിലെ സർക്കാർ രേഖകളിലും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റിഫയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് സമർപ്പിച്ചേക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ലാബില്‍ ഇന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടക്കും. കഴി‌ഞ്ഞ ശനിയാഴ്ചയാണ് മൃതദേഹം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം നടത്തിയത്.

മാർച്ച് ഒന്നിനാണ് റിഫയെ ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ മകൾ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here