വിദ്വേഷ പ്രസംഗം; മലയാളം മിഷന്‍ ഖത്തർ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ദുർഗാ ദാസിനെ നീക്കി

0
132

ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വർഗീയ പരാമർശത്തിൽ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ മേഖല കോർഡിനേറ്റർ ദുർഗാ ദാസിനെ സ്ഥാനത്ത് നിന്നും നീക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘപരിവാർ നേതൃത്വത്തിൽ നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ദുർഗാ ദാസ് വർഗീയ പരാമർശം നടത്തിയത്. ഇന്ത്യൻ എമ്പസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിബിഎഫ് അംഗം കൂടിയാണ് ദുർഗാ ദാസ്.

ഇന്ത്യയെക്കാളേറെ ഗൾഫ് നാടുകളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ പെൺകുട്ടികളെ കൊണ്ടുവരുന്നത് തീവ്രവാദികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് എന്നുമാണ് ദുർഗാ ദാസിന്റെ പരാമർശം. മുസ്ലിം സംഘടനകളെയും ഇയാൾ പേരെടുത്ത് പരാമർശിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here