വരന്‍ ഒളിച്ചോടിയതല്ല, കുതിര എടുത്ത് ഓടിയതാണ്..; വൈറലായി വീഡിയോ

0
81

ടക്കത്തിന്‍റെയും മറ്റ് ശബ്ദത്തിലും ബഹളത്തിലും കുതിരയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഏറെ വീഡിയോകളില്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ് (Viral Video) . ഒരു വിവാഹ ഘോഷയാത്രയിലെ രസകരമായ സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാകുകയാണ്, വരനെ ആനയിച്ച് വരുന്ന  ഘോഷയാത്രയാണ് വീഡിയോയില്‍. ഇതേ സമയം തന്നെ വരന്‍റെ സംഘത്തെ സ്വാഗതം ചെയ്യാന്‍ പടക്കം പൊട്ടുന്ന ഒച്ചയും കേള്‍ക്കാം. ഇതോടെ പരിഭ്രാന്തയായ കുതിര ഒറ്റയോട്ടമാണ്. വിവാഹം കഴിക്കാന്‍ എത്തിയ വരന്‍ ഒടുന്ന കുതിരയുടെ പുറത്ത് തന്നെയാണ് വീഡിയോയില്‍ കാണപ്പെടുന്നത്.

@ghantaa എന്ന ജനപ്രിയ ഇന്‍സ്റ്റഗ്രാം ഹ്യൂമർ അക്കൗണ്ടിലാണ് ഈ ക്ലിപ്പ് പങ്കിട്ടിരിക്കുന്നത്. 4 ദശലക്ഷത്തിലേറെപ്പേര്‍ ഈ വീഡിയോ ഇതിനകം കണ്ടിട്ടുണ്ട്. “വരൻ കല്ല്യാണത്തില്‍ നിന്നും ഒളിച്ചോടാന്‍ പ്ലാന്‍ ചെയ്തതാണോ?” എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോയ്ക്ക് അടിയില്‍ എഴുതിയിരിക്കുന്നത്.

പാവം. മൃഗങ്ങൾ ഉച്ചത്തിലുള്ള ശബ്ദങ്ങളോട് സെൻസിറ്റീവ് ആണെന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ല” തുടങ്ങിയ കാര്യങ്ങളും ചിലര്‍ വീഡിയോയില്‍ കമന്‍റ് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here