ലൗ ജിഹാദിൽ കേരളത്തോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

0
76

ദില്ലി: ലൗ ജിഹാദ് വിവാദത്തിൽ കേരള സ‍ർക്കാരിനോട് റിപ്പോ‍ർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ‍ർക്കാരിനോട് റിപ്പോർട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ മോർച്ച നൽകിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി. കേരളത്തോട് റിപ്പോർട്ട് തേടിയതിന് പിന്നാലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അടുത്ത മാസം കേരളം സന്ദർശിക്കും എന്നാണ് വിവരം. കേരള സന്ദർശനത്തിനിടെ ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ ചെയ‍ർമാൻ നേരിട്ടു കാണും.

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിൻ്റെ മിശ്രവിവാഹം സംബന്ധിച്ച വിവാദങ്ങൾക്ക് പിന്നാലെയാണ് ലൗ ജിഹാദം വിവാദം വീണ്ടും കേരളത്തിൽ ച‍ർച്ചയായത്. പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം കോടതിയിൽ ഹാജരായ പെൺകുട്ടി താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും ഇപ്പോഴും സ്വന്തം മതത്തിൽ തുടരുകയാണെന്നും വ്യക്തമാക്കിയിരുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here