രണ്ട് പെൺമക്കളുടെ വിവാഹം ഒരുമിച്ച് നടത്തിയപ്പോൾ പവർക്കട്ട് വില്ലനായി, വരൻമാർ വരണമാല്യം ചാർത്തിയ പങ്കാളി മാറി, തിരിച്ചറിഞ്ഞത് തിരികെ വീട്ടിലെത്തിയ ശേഷം

0
246

ഭോപ്പാൽ : ഒരേ വിവാഹ പന്തലിൽ വച്ച് തന്റെ രണ്ട് പെൺമക്കളെയും വിവാഹം ചെയ്ത് അയക്കണമെന്ന പിതാവിന്റെ ആഗ്രഹം ഇത്രയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മുഹൂർത്ത സമയത്ത് പവർക്കട്ട് സംഭവിച്ചതോടെ വരൻമാർ തെറ്റായി പെൺകുട്ടികൾക്ക് വരണമാല്യം ചാർത്തുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 20 കിലോമീറ്റർ അകലെ ബദ്നഗർ തഹസിൽ അസ്ലാന ഗ്രാമത്തിലാണ് സംഭവം. രമേഷ്‌ലാലിന്റെ പെൺമക്കളായ നികിതയും കരിഷ്മയുമാണ് ഒരു വേദിയിൽ വിവാഹിതരായത്.

മുഖം മറച്ച് ഒരേ നിറത്തിലുള്ള വിവാഹ വസത്രം ധരിച്ച രണ്ട് പെൺകുട്ടികളുടേയും വിവാഹം ഒരു മുഹൂർത്തത്തിലായിരുന്നു. എന്നാൽ പവർകട്ട് സംഭവിച്ചതോടെ വരൻമാർ മാറി ഇവർക്ക് വരണമാല്യം ചാർത്തി. ചടങ്ങുകൾ കഴിഞ്ഞ് രണ്ട് പെൺകുട്ടികളും രണ്ട് സ്ഥലങ്ങളിലുള്ള വരൻമാരുടെ വീട്ടിലെത്തിയപ്പോഴാണ് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് വരന്റെ വീട്ടുകാർ ചെറിയ രീതിയിൽ തർക്കങ്ങളുണ്ടാക്കി. ഒടുവിൽ പിറ്റേ ദിവസം വീണ്ടും മുൻധാരണ പ്രകാരമുള്ള പങ്കാളികളുമായി വിവാഹം നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here