ഭാര്യയെ സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്

0
230

കുമ്പള:(mediavisionnews.in) ഭാര്യയെ തന്റെ സുഹൃത്ത് സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്. ഉപ്പളയിലെ അൽതാഫ് വധക്കേസിലെ ഒന്നാം പ്രതി മൊയ്തീൻ ശബീറാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേ കേസിലെ കൂട്ടു പ്രതി ജലീലിനെതിരെയാണ് കുമ്പള പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഇയാൾ ആരോപണമുന്നയിച്ചത്.

മൊയ്തീൻ ശബീറിന്റെ ഭാര്യയുടെ രണ്ടാനച്ഛനാണ് കൊല്ലപ്പെട്ട അൽതാഫ്.
ശബീർ തന്നെ അയാളുടെ സുഹൃത്തുക്കളുമായി അവിഹിതത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ഭാര്യ കുമ്പള പൊലീസിൽ പരാതി നൽകിയിരുന്നുവത്രെ. സ്റ്റേഷനിൽ നിന്ന് മടങ്ങിയ ഭാര്യയോട് വഴിയിൽ തടഞ്ഞ് തന്നോടൊപ്പം പോരാൻ ആവശ്യപ്പെട്ടുവെന്നും അനുസരിക്കാതിരുന്നപ്പോൾ കുഞ്ഞിനെയും അൽതാഫിനെയും ജലീൽ, അപ്പി, റിയ എന്നിവരുടെ സഹായത്തോടെ ആരോപണത്തെപ്പറ്റി ചോദ്യം ചെയ്യാൻ കാറിൽ വലിച്ചു കയറ്റി കൊണ്ടുപോവുകയുമായിരുന്നുവെന്ന് ശബീർ പറഞ്ഞു. ജലീലും അപ്പിയും അൽതാഫിനൊപ്പം പിൻസീറ്റിലായിരുന്നുവെന്നും കാറിൽ വച്ച് വാക്കേറ്റത്തിനിടെ ജലീൽ അൽതാഫിനെ കുത്തുകയായിരുന്നുവെന്നും മൊയ്തീൻ ശബീർ പറഞ്ഞു. നാലു വയസുകാരി മകളെയും മടിയിലിരുത്തി ശബീറാണത്രെ വാഹനം ഓടിച്ചിരുന്നത്.

പൊലീസ് പിടിയിലായി നാലു മാസത്തെ ജയിൽ വാസം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം രണ്ടു വർഷമായി ഭാര്യ ഇയാളുമായി അകന്നാണ് കഴിയുന്നത്. ഇപ്പോൾ ഈയിടെയായാണ് ഭാര്യയെ സുഹൃത്ത് സെക്സ് റാക്കറ്റിൽ പെടുത്തിയെന്ന വിവരമറിയുന്നതെന്ന് ശബീർ പറയുന്നു. ഭാര്യയെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായും ഇയാൾ ആരോപിക്കുന്നു.

ഇവർക്ക് ഏഴും അഞ്ചും വയസുള്ള രണ്ടു പെൺമക്കളുണ്ടത്രെ. അവരെവിടെയാണെന്ന് അറിയില്ലെന്നും കുട്ടികളെ അത്തരം കുരുക്കുകളിൽ പെടാതെ രക്ഷപ്പെടുത്താൻ ശ്രമിച്ചു വരുന്നതായും യുവാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here