ഭാഗ്യം മൂന്നാമതും തേടിയെത്തി; പ്രവാസി മലയാളി വീണ്ടും കോടിപതി

0
150

ദുബൈ: ഇത്തവണയും ഭാഗ്യ തുണച്ചു, പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പിലൂടെ രണ്ടാമതും കോടികള്‍ സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളിയായ ശ്രീ സുനില്‍ ശ്രീധരന്‍. 10 ലക്ഷം ഡോളര്‍ (ഏഴ് കോടി 70 ലക്ഷം ഇന്ത്യന്‍ രൂപയിലേറെ) ആണ് ഇദ്ദേഹം സ്വന്തമാക്കിയത്.

ദുബൈയില്‍ താമസിക്കുന്ന 55കാരനായ സുനില്‍, മില്ലെനിയം മില്യനയര്‍ പ്രൊമോഷനില്‍ രണ്ട് തവണ വിജയിക്കുന്ന എട്ടാമത്തെ വ്യക്തിയാണ്. മില്ലെനിയം മില്യനയര്‍ 388-ാമത് സീരിസിലെ സമ്മാനാര്‍ഹമായ 1938 എന്ന ടിക്കറ്റ് നമ്പര്‍, സുനില്‍ ഏപ്രില്‍ 10നാണ് വാങ്ങിയത്. 2019 സെപ്തംബറില്‍ നടന്ന മില്ലെനിയം മില്യനയര്‍ 310-ാമത് സീരീസ് നറുക്കെടുപ്പില്‍ 4638  എന്ന ടിക്കറ്റ് നമ്പരിലൂടെ സുനിലിന് 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. അതോടൊപ്പം 2020 ഫെബ്രുവരിയില്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 1746 നറുക്കെടുപ്പില്‍  1293  എന്ന ടിക്കറ്റ് നമ്പരിലൂടെ റേഞ്ച് റോവര്‍ HSE 360PS  സുനില്‍ സ്വന്തമാക്കിയിരുന്നു.

20 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്നയാളാണ് സുനില്‍. അബുദാബായിലെ ഒരു കമ്പനിയിലെ എസ്റ്റിമേഷന്‍ മാനേജരായി ജോലി ചെയ്യുകയാണ് അദ്ദേഹം. നിലവില്‍ ദുബൈയില്‍ സ്വന്തമായി ഓണ്‍ലൈന്‍ വ്യാപാരവും നടത്തുന്നുണ്ട്.

രണ്ടാമതും കോടിപതി ആക്കിയതില്‍ ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ അദ്ദേഹം എല്ലാവരും  ഈ അത്ഭുതകരമായ പ്രൊമോഷനില്‍ പങ്കെടുക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും പറഞ്ഞു. മില്ലെനിയം മില്യനയര്‍ പ്രൊമോഷന്‍ ആരംഭിച്ച  1999 മുതല്‍ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കുന്ന 188-ാമത്തെ വ്യക്തിയാണ് സുനില്‍.

LEAVE A REPLY

Please enter your comment!
Please enter your name here