ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കാം; രണ്ടാം സമ്മാനം രണ്ട് കോടി

0
25

അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റ് മെയ് മാസത്തില്‍ വന്‍കുത ക്യാഷ് പ്രൈസുമായെത്തുന്നു. രണ്ട് കോടി ദിര്‍ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹം. ഇത് കൂടാതെ മറ്റ് രണ്ട് വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ കൂടി നിങ്ങളെ കാത്തിരിക്കുന്നു. ഈ മാസത്തിലുടനീളം ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിവാര നറുക്കെടുപ്പുകളിലൂടെ 500,000 ദിര്‍ഹം നേടാനും അവസരമുണ്ട്. പ്രതിവാര പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടുന്നു. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് 500,000 ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു. മെയ് മാസത്തിലെ വലിയ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നതിലൂടെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയോ മാസെറാതി ഗിബ്ലിയോ സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു. 150 ദിര്‍ഹമാണ് ഒരു ഡ്രീം കാര്‍ ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു.

500,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- മെയ് 1-8, നറുക്കെടുപ്പ് തീയതി- മെയ് 9  (തിങ്കളാഴ്ച)

പ്രമോഷന്‍ 2- മെയ് 9-മെയ് 16, നറുക്കെടുപ്പ് തീയതി- മെയ് 17 (ചൊവ്വാഴ്ച)

പ്രൊമോഷന്‍ 3  മെയ് 17-24, നറുക്കെടുപ്പ് തീയതി മെയ് 25 (ബുധനാഴ്ച)

പ്രൊമോഷന്‍ 4  മെയ് 25-31, നറുക്കെടുപ്പ് തീയതി ജൂണ്‍ ഒന്ന്(ബുധനാഴ്ച)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here