പൂരപ്പറമ്പില്‍ വിതരണത്തിന് വെച്ച വി.ഡി. സവര്‍ക്കറുടെ ചിത്രമുളള ബലൂണുകളും മാസ്‌ക്കുകളും പൊലീസ് പിടിച്ചെടുത്തു; ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ പിടിയില്‍

0
143

തൃശൂര്‍: പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ വെച്ച വി.ഡി. സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌ക്കുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ സി.ജെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ പടമുളള എയര്‍ബലൂണുകളും മാസ്‌കും പൊലീസ് കണ്ടെടുത്തത്. പൂരപ്പറമ്പില്‍ സവര്‍ക്കര്‍ ബലൂണുകളും മാസ്‌കുകളും വിതരണം ചെയ്യാന്‍ ഒരുങ്ങി എന്നാരോപിച്ചാണ് പൊലീസ് നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.

തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തില്‍ പാറമേക്കാവ് വിഭാഗത്തിന്റെ സവര്‍ക്കറുടെ ചിത്രം വെച്ച കുട ഉള്‍പ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് കുട പിന്‍വലിക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമിടയിലയിരുന്നു സവര്‍ക്കറിനേയും ഉള്‍പ്പെടുത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here