പിടികൂടാനെത്തിയ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ ചാടിവീണ് പുള്ളിപ്പുലി | VIDEO

0
98

ചണ്ഡീഗഢ്: പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേര്‍ക്ക് ചാടിവീണ് പുള്ളിപ്പുലി. ഹരിയാണയിലെ ബെഹ്‌രാംപുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരു പോലീസുകാരനും രണ്ട് വനംവകുപ്പു ജീവനക്കാര്‍ക്കും പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ട വിവരം ഗ്രാമവാസികളാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പുള്ളിപ്പുലിയെ പിടികൂടാനായി സംഘം പ്രദേശത്ത് എത്തിച്ചേര്‍ന്നു. ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും രണ്ട് വനംവകുപ്പു ജീവനക്കാരുമായിരുന്നു സംഘത്തെ നയിച്ചിരുന്നത്. പിടികൂടുന്നതിനിടെ പുള്ളിപ്പുലി നടത്തിയ ആക്രമണത്തില്‍ ഇവര്‍ക്കാണ് പരിക്കേറ്റതും. എന്നിരുന്നാലും സംഘം, പുള്ളിപ്പുലിയെ പിടികൂടി.

പാനിപ്പത്ത് എസ്.പി. ശശാങ്ക് കുമാര്‍ സാവനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here