പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച് മരിച്ചയാളിൽ മൃഗങ്ങളിൽ കാണുന്ന വൈറസ് കണ്ടെത്തി

0
115

പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച് മാധ്യമശ്രദ്ധ നേടിയ ഡേവിഡ് ബെന്നറ്റ് ഈ മാസം മാർച്ചിലാണ് മരിച്ചത്. മരണത്തിനു ശേഷം നടത്തിയ പരിശോധനയിൽ മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിൻ്റെ ശരീരത്തിൽ കണ്ടെത്തിയെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇതാണോ അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായത് എന്നതിൽ വ്യക്തതയില്ല.

മേരിലൻഡ് സർവകലാശായിലെ ഡോക്ടർമാരാണ് വൈറസ് കണ്ടെത്തിയത്. ഭാവിയിൽ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നത് ആശങ്കയാണെന്ന് ഡോക്ടർമാർ പ്രതികരിച്ചു. ഇത് പുതിയ തരം അസുഖങ്ങൾക്കും വഴിതെളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here