ട്രെയിന്‍തട്ടി പുഴയില്‍വീണ വിദ്യാര്‍ഥിനി മരിച്ചു; സുഹൃത്ത് ആശുപത്രിയില്‍

0
143

കോഴിക്കോട്: ഫറോക്ക് റെയില്‍വേ പാലത്തില്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി പുഴയില്‍ വീണ് മരിച്ചു. കരുവന്‍തുരുത്തി സ്വദേശി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. പാളത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയതെന്നാണ് വിവരം.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്. പുഴയിലേക്ക് വീണ് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം ബേപ്പൂര്‍ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്.

അപകടസമയം നഫാത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here