ജോലി നഷ്ടമായവർ ആശങ്കപ്പെടേണ്ട; വരുന്നു യു.എ.ഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി

0
94

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. പൊടുന്നനെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നിശ്ചിത കാലത്തേക്ക് തുക ലഭ്യമാക്കുന്ന പദ്ധതിയാണിത്. യു.എ.ഇ മന്ത്രിസഭയുടേതാണ് തീരുമാനം.

യുഎഇയിൽ പ്രഖ്യാപിച്ച പുതിയ ഇൻഷുറൻസ് പദ്ധതി ജീവനക്കാർ തൊഴിൽരഹിതരായാൽ അവരെ സംരക്ഷിക്കും.തൊഴിൽവിപണിയുടെ മത്സരക്ഷമത ഉറപ്പു വരുത്തുക, ജീവനക്കാരെ സംരക്ഷിക്കുക, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുക എന്നിവയാണ് ഈ ഇൻഷുറൻസ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here