ജോഡ്കൽ ബോള്ളാറിൽ അനധികൃത മണലും കടത്ത് വാഹനങ്ങളും പിടിച്ചെടുത്തു

0
91

മഞ്ചേശ്വരം : പൈവളിഗെ ജോഡ്കൽ ബോള്ളാറിൽ പോലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി കടത്തുകയായിരുന്ന മണൽ പിടിച്ചെടുത്തു.

ബോള്ളാർ പുഴയിൽ വെള്ളിയാഴ്ച രാവിലെ കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മൂന്ന് മണൽലോറികളും ലോറിയിൽ കയറ്റാനായി വെച്ചിരുന്ന അഞ്ച് ലോഡ് മണലും പിടിച്ചെടുത്തു.

മണൽവാരലിൽ ഏർപ്പെട്ടവർക്കെതിരേയും ഇതിന് സഹായിച്ചവർക്കെതിരേയും മണൽവാരലിന്‌ റോഡ് സൗകര്യം ചെയ്തുകൊടുത്തവർക്കെതിരേയും കേസെടുത്തു.

ലോറി ഡ്രൈവർമാരായ ഷെരീഫ് പൈവളിക, മുഹമ്മദ്‌ റാഫി ബായിക്കട്ട, അബൂബക്കർ സിദ്ദീഖ് എന്നിവരെ അറസ്റ്റ് ചെയ്യുകയും നടത്തിപ്പുകാരായ രണ്ടുപേർക്കെതിരേ കേസെടുക്കുകയുംചെയ്തു.

പോലീസ് സംഘത്തിൽ മഞ്ചേശ്വരം എസ്.ഐ. രജിത്, ഡിവൈ.എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, ഷജീഷ്, ജിനേഷ്, ശ്രീജിത്ത്‌, രഞ്ജിത്ത്, ആരിഫ് എന്നിവരുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here