ഗ്ലോബൽ വില്ലേജിലെത്തിയത്​ 78 ലക്ഷം സന്ദർശകർ

0
57

ദുബൈ: ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ​ഗ്ലോബൽ വില്ലേജിന്‍റെ 26ാം സീസണിൽ എത്തിയത്​ 78 ലക്ഷം സന്ദർശകർ. ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ്​ തെളിയിക്കുന്നതാണ്​ ഈ കണക്കുകളെന്ന്​ ഗ്ലോബൽ വി​ല്ലേജ്​ സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു. വില്ലേജിന്‍റെ ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ്​ കടന്നുപോയത്​. വിജയത്തിന്​ സഹായിച്ച സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക്​ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കുട്ടിചേർത്തു.

ഗ്ലോബൽ വില്ലേജിന്‍റെ ഏറ്റവും ദൈർഘ്യമേറിയ സീസൺ ശനിയാഴ്ചയാണ്​ സമാപിച്ചത്​. ഏഴ്​ മാസത്തിലേറെ നീണ്ടുനിൽക്കുന്നതായിരുന്നു കഴിഞ്ഞ സീസൺ. ഇക്കുറി പെരുന്നാൾ ദിവസം ആദ്യമായി തുറന്നിരുന്നു എന്ന സവിശേഷതയുമുണ്ട്​. എക്സ്​പോയുടെ പശ്​ചാത്തലത്തിൽ സന്ദർശകർ കുറയുമോ എന്ന്​ ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ കവച്ചുവെക്കുന്ന രീതിയിലായിരുന്നു സന്ദർശകരുടെ ഒഴുക്ക്​

LEAVE A REPLY

Please enter your comment!
Please enter your name here