കെ.സുരേന്ദ്രന്‍റെ മകന്‍റെ വിവാഹ വേദിയില്‍ താരസാന്നിദ്ധ്യമായി മമ്മൂട്ടി

0
25

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുത്ത് നടൻ മമ്മൂട്ടി(Mammootty). മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫും വിവാഹത്തിൽ പങ്കെടുത്തു. ദിൽനയാണ് ഹരികൃഷ്ണന്റെ വധു.

കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. എം.എ.യൂസഫലിയും വിവാഹത്തിൽ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി വിവാഹത്തിൽ പങ്കെടുത്തതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here