കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ച നിലയിൽ

0
279

തലശ്ശേരി: കാണാതായ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിന്‍(19) ആണ് കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് വിദ്യാർത്ഥിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച്ച വൈകിട്ട് കോളിക്കടവ് പുഴയിൽ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.

ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദ്ദേഹം കരക്കെത്തിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പുന്നാട് സ്വദേശി സയ്യിദ് – മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ. വീട്പ്പാട് എസ്.എൻ.ഡി.പി കോളജ് രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിനിയാണ് ജഹാന ഷെറിന്‍.

LEAVE A REPLY

Please enter your comment!
Please enter your name here