‘ഒരു സംഘി ഉത്പന്നം’, ‘തുപ്പിയതല്ല ഉപ്പിലിട്ട’ കടുകുമാങ്ങ അച്ചാറിനെതിരെ വിമര്‍ശനം

0
137

പാലക്കാട്: ‘ഒരു സംഘി ഉത്പന്നം’ എന്ന ലേബല്‍ നല്‍കി പുറത്തിറക്കിയ കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ‘തുപ്പിയതല്ല ഉപ്പിലിട്ടതാണ്’ എന്ന ടാഗ് ലൈനും കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തിന് നല്‍കിയിരുന്നു

ഡോ. പ്രകാശന്‍ പഴമ്പാലക്കോടിന്റെ നേതൃത്വത്തിലുള്ള ആശാന്‍ രുചിക്കൂട്ട് എന്ന സ്ഥാപനമാണ് കടുക് മാങ്ങ അച്ചാറും വസ്തുക്കളും ഉത്പാദിപ്പിക്കുന്നത്.

സ്വന്തം ഉത്പന്നങ്ങള്‍ രംഗത്തിറക്കണമെന്ന് തീവ്രവലത് വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഘി അച്ചാര്‍ ഇറക്കിയിരിക്കുന്നത്.

ഇത് ആദ്യമായാണ് ‘സംഘി’ എന്ന വിശേഷണത്തോടെ ഒരു അച്ചാര്‍ വിപണിയിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here