എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്ര നിലപാടുള്ള സംഘടനകള്‍ : ഹൈക്കോടതി

0
103

എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രനിലപാടുള്ള സംഘടനയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവയാണ്. എന്നിരുന്നാലും എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here