ഉപ്പളയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണവും 1.36 ലക്ഷം രൂപയും കവര്‍ന്നു

0
307

ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1,36,000 രൂപയും കവര്‍ന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിമും കുടുംബവും മുംബൈയിലാണ്.

ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുകളാണ് പൊലീസില്‍ വിവരം അറിയിച്ചത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിപരിശോധന നടത്തി. അലമാരകളില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്. പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here