അഞ്ചു റോഡുകളുടെ പേരു മാറ്റണം; ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ബിജെപി

0
208

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ചില റോഡുകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക് റോഡ്, ഔറംഗസേബ് ലെയിന്‍, ഷാജഹാന്‍ റോഡ് എന്നിവയുടെ പേര് മാറ്റണമെന്നാണ് ആവശ്യം. ക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ അദേശ് ഗുപ്ത ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന് അപേക്ഷ നല്‍കി.

തുഗ്ലക്ക് റോഡിന് ഗുരു ഗോവിന്ദ് സിംഗ് മാര്‍ഗ്, അക്ബര്‍ റോഡിന് മഹാറാണാ പ്രതാപ് റോഡ്, ഔറംഗസേബ് പാതയെ അബ്ദുള്‍ കലാം ലെയ്ന്‍, ഹുമയൂണ്‍ റോഡിന് മഹര്‍ഷി വാല്‍മീകി റോഡ്, ഷാജഹാന്‍ റോഡിന് ജനറല്‍ ബിപിന്‍ റാവത്ത് എന്നിങ്ങനെ നാമകരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

സ്വാതന്ത്ര്യ സമര സേനാനി ഖുദിറാം ബോസിന്റെ പേരില്‍ ബാബര്‍ ലെയ്ന്റെ പേര് മാറ്റണമെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ പറയുന്നു.

കോണ്‍ഗ്രസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന അക്ബര്‍ റോഡ് ഉള്‍പ്പെടെയുള്ളവയുടെ പേര് മാറ്റണം എന്ന ആവശ്യം പരിഗണിക്കുന്നത് എന്‍.ഡി.എം.സിയിലെ 13 അംഗ പാനലാണ്.

2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഡല്‍ഹിയിലും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും റോഡുകളുടേ പേരുമാറ്റല്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here