‘9 വർഷമായി പ്രണയത്തിൽ, നേരിൽ കണ്ടത് മൂന്ന് തവണ മാത്രം’ സെയിൽസ് ജീവനക്കാരുടെ പ്രണയത്തിൽ ഒരുക്കിയ സേവ് ദ് ഡേറ്റ് വൈറലാകുന്നു

0
221

സെയിൽസ് ജീവനക്കാരുടെ പ്രണയം എന്ന ആശയത്തിൽ ഒരുക്കിയ സേവ് ദ് ഡേറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ചങ്ങനാശ്ശേരി സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും ഫോട്ടോഷൂട്ടും വീഡിയോയുമാണ് വൈറലാകുന്നത്.

സൂരജ് ദുബായിൽ ഡിസൈൻ മാനേജറാണ്. കീർത്തന ഓസ്ട്രേലിയയിൽ ഫിസിയോ തെറാപ്പിസ്റ്റും. 9 വർഷമായി ഇരുവരും പ്രണയത്തിലാണ്. എന്നാൽ ഇക്കാലയളവിൽ മൂന്നു തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ. ഇവരുടെ പ്രണയം പോലെ ഹൃദ്യമായ ഒരു സേവ് ദ് ഡേറ്റ് ഒരുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.

ജോലി സ്ഥലത്ത് പൂവിട്ട പ്രണയം ചേര്‍ത്തുപിടിച്ച് ജീവിത യാത്ര നടത്തുന്ന രണ്ടു പേരെയാണ് വിഡിയോയിൽ കാണുന്നത്. തൊടുപുഴയിലുള്ള ടെക്സ്റ്റൈൽസ് സ്ഥാപനത്തിലായിരുന്നു ഷൂട്ട്. ആത്രയേ വെഡ്ഡിങ് സ്റ്റോറീസ് ആണ് സേവ് ദ് ഡേറ്റ് ഒരുക്കിയത്. ‘‘മറ്റൊരു കൺസപ്റ്റുമായാണ് പോയതെങ്കിലും ചെയ്തപ്പോൾ തൃപ്തി തോന്നിയില്ല.

അപ്പോഴാണ് സ്ഥാപനത്തിലെ മാർക്കറ്റിങ് മാനേജർ നിയാസ് അവിടെ പണ്ട് സംഭവിച്ച പ്രണയകഥ പറഞ്ഞത്. ആ കഥയെ മോടി പിടിപ്പിച്ചാണ് സേവ് ദ് ഡേറ്റ് ഒരുക്കിയത്’’– ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിൻ ജോയ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here