71,000 രൂപയുടെ ആക്ടീവക്ക് 15.4 ലക്ഷം രൂപയുടെ നമ്പർ

0
145

ന്യൂഡൽഹി: 71,000 രൂപയുടെ ആക്ടീവക്ക് 15.4 ലക്ഷം രൂപയുടെ ഫാൻസി നമ്പർ സ്വന്തമാക്കി യുവാവ്. ഛണ്ഡിഗഢിലെ ബ്രിജി മോഹൻ എന്നയാളാണ് വൻ തുക മുടക്കി ​നമ്പർ സ്വന്തമാക്കിയത്. സി.എച്ച്01-സി.ജെ-0001 എന്ന നമ്പറാണ് ബ്രിജി സ്വന്തമാക്കിയത്.

ഇതാദ്യമായാണ് താൻ ഫാൻസി നമ്പർ സ്വന്തമാക്കുന്നതെന്ന് ബ്രിജി മോഹൻ പ്രതികരിച്ചു. തന്റെ ആക്ടീവക്കായി ഈ നമ്പർ ഉപയോഗിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സി.ജെ സീരിസിലെ ഫാൻസി നമ്പറുകൾക്കായുള്ള ലേലം നടന്നത് ഏപ്രിൽ 14നാണെന്ന് ഛണ്ഡിഗഢ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ​ പ്രതികരിച്ചു.

378 നമ്പറുകളാണ് ലേലത്തിൽ പോയത്. ലേലത്തിലൂടെ സർക്കാറിന് 1.5 കോടി രൂപ ലഭിച്ചുവെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യ നമ്പറിന് ലഭിച്ച 15.44 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന തുക. 50,000 രൂപയാണ് 0001 എന്ന നമ്പറിന് അടിസ്ഥാന വിലയിട്ടത്. സി.എച്ച്-01-സി.ജെ-0002 എന്ന നമ്പർ 5.4 ലക്ഷത്തിലാണ് ലേലത്തിൽ പോയത്. സി.എച്ച്-01-സി.ജെ-007 എന്ന നമ്പറിന് 4.4 ലക്ഷവും സി.എച്ച്-01-സി.ജെ-003 നമ്പറിന് 4.2 ലക്ഷവും ലേലത്തിലൂടെ ലഭിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here