20000 രൂപയ്ക്ക് താഴെ ഐഫോണ്‍ വാങ്ങാം; സുവര്‍ണ്ണാവസരം ഇങ്ങനെ

0
283

രുപതിനായിരം രൂപയ്ക്ക് താഴെ ഒരു ഐഫോണ്‍ വാങ്ങാന്‍ സാധിച്ചാലോ. ഇപ്പോള്‍ അതിന് അവസരം ഒരുങ്ങുന്നു. ഐഫോണ്‍ എസ്ഇ 2020 (IPhone SE 2020) മോഡല്‍ ഫോണ്‍ ഇപ്പോള്‍ 17,499 രൂപയ്ക്ക് വാങ്ങാം. ഐഫോണ്‍ എസ്ഇ 2022 ഇറങ്ങിയതോടെ ഈ മോഡലിന് വലിയ വിലക്കുറവ് (Price Cut) വിപണിയില്‍ ലഭിക്കുന്നുണ്ട്.

ഐഫോണ്‍ എസ്ഇ 2020 യുടെ 64 ജിബി പതിപ്പിന് ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടിലെ (Flipkart) വില 30,499 രൂപയാണ്. ഇത് തന്നെ 23 ശതമാനം വിലക്കുറവോടെയുള്ള വിലയാണ്. അതായത് ഈ ഫോണിന്‍റെ മാര്‍ക്കറ്റ് വില 39,900 രൂപയാണ്. ഇതിനൊപ്പം എക്സേഞ്ച് ഓഫറും ചേര്‍ത്താല്‍ വലിയ വിലക്കുറവ് ലഭിക്കും.

ഫ്ലിപ്പ്കാര്‍ട്ട് വിലക്കുറവിന് പിന്നാലെ എക്സേഞ്ച് ഓഫര്‍ ഉപയോഗപ്പെടുത്തിയാലാണ് ഫോണിന്‍റെ വില വീണ്ടും കുറയുന്നത്. 13,000 രൂപ വരെ എക്സേഞ്ച് ഡിസ്ക്കൗണ്ട് ലഭിക്കാം. ഇതിലൂടെ ഐഫോണ്‍ എസ്ഇ 2020 17,499 രൂപയ്ക്ക് വാങ്ങാം. ഒരോ മോഡലിനെ അനുസരിച്ചായിരിക്കും എക്സേഞ്ച് ഓഫര്‍ വില ലഭിക്കുക.

എന്നാല്‍ ഇത് ബേസിക്ക് മോഡലിന്‍റെ വിലക്കുറവാണ് കൂടിയ ശേഖരണ ശേഷിയുള്ള ഐഫോണ്‍ എസ്ഇ 2020 യാണ് വേണ്ടതെങ്കില്‍ കൂടുതല്‍ പണം മുടക്കേണ്ടിവരും. അതേ സമയം ആക്സിസ് ബാങ്ക് ക്ര‍ഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നെങ്കില്‍ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

128 ജിബി പതിപ്പിലേക്ക് വന്നാല്‍  ഇതിന് ഫ്ലിപ്പ്കാര്‍ട്ട് 21 ശതമാനം ഡിസ്ക്കൗണ്ട് നല്‍കുന്നു. അതോടെ ഐഫോണ്‍ എസ്ഇ 2020 വില 35,099 രൂപയാകും. അതേ സമയം 256 ജിബി പതിപ്പിന് 17 ശതമാനം ആയിരിക്കും വിലക്കുറവ് നല്‍കുന്നത് ഇതോടെ വില 45,099 രൂപയായിരിക്കും.

ഐഫോണ്‍ എസ്ഇ 256 ജിബി പതിപ്പ് വാങ്ങുന്നവര്‍ക്ക് 6 മാസത്തെ ഗാന പ്ലസ് സബ്സ്ക്രിപ്ഷന്‍ അടക്കമാണ് ലഭിക്കുന്നത്. ഒപ്പം ബൈജൂസിന്‍റെ 999 രൂപയുടെ ഫ്രീ ഓണ്‍ലൈന്‍ ക്ലാസും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here