143 ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കാൻ നീക്കം; സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി

0
216

രാജ്യത്ത് 143 ഉൽപ്പന്നങ്ങളുടെ കൂടി നികുതി വർധിപ്പിക്കാനൊരുങ്ങി ജിഎസ്ടി കൗൺസിൽ. ശർക്കര, ടെലിവിഷൻ, സുഗന്ധ ദ്രവ്യങ്ങൾ, വീടു നിർമ്മാണത്തിനുള്ള ചില വസ്തുക്കൾ, പവർബാങ്ക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയാണ് കൂടുക. ഇതില്‍ അഭിപ്രായം അറിയിക്കാൻ ജി.എസ്.ടി കൗൺസിൽ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

വിലക്കയറ്റത്തിൽ രാജ്യത്തെ ജനങ്ങൾ നട്ടം തിരിയുന്നതിനിടെയാണ് സാധാരണക്കാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഉൽപ്പനങ്ങളുടെ നികുതി വർധിപ്പിക്കാനുള്ള നീക്കം.നികുതി കൂട്ടാൻ ആലോചിക്കുന്ന 143 ഉൽപ്പന്നങ്ങളിൽ 92 എന്നതിനും ഇപ്പോൾ 18 ശതമാനമാണ് ജിഎസ്ടി. ഇത് 28 ശതമാനമാക്കി ഉയർത്താനാണ് ആലോചന. അഭിപ്രായം അറിയിക്കാൻ ജിഎസ് ടി കൗൺസിൽ സംസ്ഥാന സർക്കാരുകളോട് ആവശ്യപെട്ടു. മറുപടി വിലയിരുത്തി നികുതി വർധിപ്പിക്കുന്നതിൽ അടുത്ത ജിഎസ്ടി കൗൺസിൽ തീരുമാനം എടുക്കും.

വീട് നിർമാണത്തിനുള്ള വസ്തുക്കൾക്ക് വില കൂടിയെക്കും. പപ്പടം,വാച്ചുകൾ, സ്യൂട് കേസ്, ചോക്ലെറ്റുകൾ, പ്ലൈവുഡ്, വാഷ് ബേസിൻ എന്നിവയും നികുതി വർധന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജിഎസ്ടി നിരക്ക് വർധിപ്പിക്കുന്നത് കേരളം ഉൾപ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും എതിർക്കാനാണ് സാധ്യത. അതിനാൽ ഘട്ടം ഘട്ടമായി ജിഎസ്ടി നിരക്ക് ഉയർത്താനായിരിക്കും കേന്ദ്ര നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here