സർക്കാരിൽനിന്നു വൈഫൈ ഡേറ്റ വാങ്ങാം; ഒരു ജിബി സൗജന്യം

0
208

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിൽ നിന്നു ജനങ്ങൾക്ക് ഇനി ഡേറ്റ വാങ്ങാം. കെഫൈ പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്സ്പോട്ടുകളിലൂടെയാണ് ഇന്നലെ മുതൽ ഡേറ്റ വിൽക്കാൻ തുടങ്ങിയത്.

ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. അതു കഴിഞ്ഞാൽ ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. ഇനി അധികം ഉപയോഗിക്കണമെങ്കിൽ പണം നൽകി ഡേറ്റ വാങ്ങാം. ബസ് സ്റ്റേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പാർ‌ക്കുകൾ, മറ്റു പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണു സൗജന്യ വൈഫൈ ലഭിക്കുന്നത്.

വൈഫൈ കണക്ട് ചെയ്യാൻ ഫോണിലേക്ക് എത്തുന്ന ഒടിപി നൽകിയാൽ മതി. ഒരു ജിബി ഉപയോഗിച്ചു കഴിഞ്ഞാൽ തുടർന്നുള്ള ഉപയോഗത്തിനു പണമടയ്ക്കാൻ സന്ദേശമെത്തും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, വോലറ്റ് തുടങ്ങിയ ഉപയോഗിച്ചു പണം അടയ്ക്കാം.

ഡേറ്റയുടെ വില

അളവ് (ജിബി)   വില (രൂപ)   കാലാവധി (ദിവസം)

1                         9                     1

3                       19                     3

7                       39                     7

15                     59                    15

30                     69                    30

LEAVE A REPLY

Please enter your comment!
Please enter your name here