രാമനവമി മാംസാഹാര നിരോധനത്തിനിടെ കേന്ദ്ര മന്ത്രിയുടെ വീട്ടിൽ വിഭവ സമൃദ്ധമായ മാംസാഹാരങ്ങളോടുകൂടിയ വിരുന്ന്

0
273

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജി കിഷന്‍ റെഡ്ഡിയുടെ വീട്ടിലെ വിരുന്നില്‍ മാംസാഹരം വിളമ്പിയെന്ന ആരോപണവുമായി സൈബര്‍ കോണ്‍ഗ്രസ്. ഏപ്രില്‍ ആറിന് കിഷന്‍ റെഡ്ഡി തന്റെ വസതിയില്‍ നടന്ന സല്‍ക്കാരത്തില്‍ ആട്ടിറച്ചി, കൊഞ്ച്, ചിക്കന്‍ എന്നിവ വിളമ്പിയെന്ന് ചൂണ്ടിക്കാട്ടി, ചിത്രങ്ങളുമായി ആദിത്യ ഗോസ്വാമി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രംഗത്തെത്തി. വിഭവ സമൃദ്ധമായ മാംസാഹാരങ്ങളോടുകൂടിയ വിരുന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നടന്നതെന്ന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ ആറിനാണ് കേന്ദ്രമന്ത്രി സദ്യ നടത്തിയതെന്നാണ് വാര്‍ത്തകള്‍.

രാമനവമി കാലത്ത് മാംസാഹാര നിരോധനം നടപ്പാക്കാന്‍ ഡല്‍ഹിയിലെ ബിജെപി മേയര്‍മാര്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും ബിജെപി നേതാവുമായ മുകേഷ് സൂര്യന്‍, ഏപ്രില്‍ അഞ്ച് ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 11 വരെ ഇറച്ചി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ ഡല്‍ഹി മേയര്‍ ശ്യാം സുന്ദര്‍ അഗര്‍വാള്‍ ഇതിനെ പിന്തുണച്ച് കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

രാമനവമിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ വലതുപക്ഷ സംഘടനകള്‍ നടത്തിയ അക്രമങ്ങളും മാസാംഹാര വിലക്കും രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. മാംസാഹാരം വിതരണം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ കാവേരി ഹോസ്റ്റലില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിയിറച്ചി കഴിക്കുന്നത് തടഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ മെസ് സെക്രട്ടറിയുടെ തല അടിച്ചുപൊളിച്ചെന്ന് പരാതിയുണ്ട്. രാമനവമി ദിനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെ ഗുജറാത്തിലെ രണ്ട് നഗരങ്ങളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായി. ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here