ഭാവിയില്‍ അച്ഛനില്ലാതെ കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ

0
260

ഭാവിയിൽ അച്ഛനില്ലാത്ത കുഞ്ഞുങ്ങൾ സാധ്യമാണെന്ന കണ്ടെത്തലുമായി ​ചൈനീസ് ശാസ്ത്രജ്ഞർ. ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
പ്രകൃതിയിൽ പക്ഷികളിലും മറ്റും പാർഥെനോജെനിസിസിലൂടെ അച്ഛന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. ഇത് ആദ്യമായാണ് പരീക്ഷണശാലയിൽ സംഭവിക്കുന്നത് ‘കന്യാ ജനനം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ചൈനയിലെ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. ‘നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ്’ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പക്ഷികൾ, പല്ലികൾ, പാമ്പുകൾ, സ്രാവുകൾ, മറ്റ് മത്സ്യങ്ങൾ എന്നിവയിൽ പാർഥെനോജെനിസിസ് എന്നും അറിയപ്പെടുന്ന കന്യക ജനനങ്ങൾ മുമ്പ് സ്വാഭാവികമായി കണ്ടിട്ടുണ്ട്.

പുരുഷ ജനിതക ഡിഎൻഎ ഇല്ലാതെ എലികളിൽ പാർഥെനോജെനിസിസ് നേടിയെന്നാണ് ചൈനയിലെ ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത്. സസ്തനികളിലും സമാനമായ രീതിയിൽ പിതാവില്ലാതെ കുട്ടികളെ ജനിപ്പിക്കാമെന്നാണ് ഷാങ്‌ഹോയ് ജിയാവോ തോങ് സർവ്വകലാശാലയിലെ ​ഗവേഷകർ പറയുന്നു.‌‌ ഭ്രൂണത്തിന് ഒരു വ്യക്തിയിൽ നിന്ന് മാത്രം ജനിതക വസ്തുക്കൾ ലഭിക്കുന്നതിനാൽ മാതാപിതാക്കളുടെ ‘ക്ലോണുകൾ’ രൂപപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് പാർഥെനോജെനിസിസ്.

ഡിഎൻഎ മെത്തിലേഷൻ ചെയ്‌ത സാങ്കേതികതയിലൂടെ സസ്തനികളിൽ പാർഥെനോജെനിസിസ് സാധ്യമാണെന്ന് ​ഗവേഷകൻ യാഞ്ചാങ് വെ പറഞ്ഞു. സസ്തനികളിൽ നടത്തിയ ഈ പരീക്ഷണം ഭാവിയിൽ കൃഷി, വൈദ്യശാസ്ത്രം മേഖലകളിൽ കൂടുതൽ സഹായകമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here