ചുമ്മാ ഇട്ടു നടന്നാപ്പോരാ; സ്ലിപ്പറുകളെ ഹവായ് ചപ്പലുകള്‍ എന്ന് വിളിക്കുന്നതിനു പിന്നിലെ രസകരമായ കഥകള്‍

0
299

ദൈനംദിന ജീവിതത്തില്‍ നമുക്ക് കൂടുതല്‍ സൗകര്യപ്രദമായ ഒരുപാട് വസ്തുക്കള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവയുടെ പേരുകളുടെ ഉത്ഭവത്തെ കുറിച്ച് അറിയാന്‍ ആരും മെനക്കെടാറില്ല. എന്നാല്‍ ഇത്തരം പേരുകള്‍ക്ക് രസകരമായ ഒരു ചരിത്രമുണ്ട്. ഹവായ് ചപ്പല്‍സ് എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചെരിപ്പുകളുടെ കാര്യവും വ്യത്യസ്തമല്ല. എന്തുകൊണ്ടാണ് അവരെ ഹവായ് ചപ്പലുകള്‍ എന്ന് വിളിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? . അതുമായി ബന്ധപ്പെട്ട് ഒരുപാട് രസകരമായ കഥകളുമുണ്ട്.

ഈ പേരിന്റെ ചരിത്രം ഹവായിയന്‍ ദ്വീപുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മധ്യ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന വോള്‍കാനിക് ദ്വീപുകളുടെ ഒരു കൂട്ടമാണ് ഹവായിയന്‍ ദ്വീപുകള്‍. ഈ ദ്വീപില്‍ ടി (T) എന്ന പേരില്‍ ഒരു പ്രത്യേകതരം വൃക്ഷമുണ്ട്. ഈ മരത്തില്‍ നിന്ന് ഒരു പ്രത്യേക റബ്ബര്‍ (rubber) പോലെയുള്ള ഘടകം വേര്‍തിരിച്ചെടുക്കുന്നു. അതുപയോഗിച്ചാണ് ഈ സ്ലിപ്പറുകള്‍ നിര്‍മ്മിക്കുന്നത്. അങ്ങനെയാണ് ഈ സ്ലിപ്പറുകള്‍ ഹവായ് ചപ്പല്‍സ് എന്നറിയപ്പെട്ടത്.

പിന്നീട് 1962ല്‍ ബ്രസീലില്‍ ഹവയ്നാസ് എന്ന കമ്പനി ഹവായ് ചപ്പലുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഈ ചപ്പലുകള്‍ക്ക് നീലയും വെള്ളയും നിറങ്ങളിലുള്ള ഡിസൈനായിരുന്നു നല്‍കിയിരുന്നത്. അത് ഏറ്റവും ജനപ്രിയമായ ഒരു കോമ്പിനേഷനായിരുന്നു. ഈ നിറങ്ങള്‍ എല്ലാ സ്ലിപ്പറുകളിലും നമുക്ക് കാണാനും കഴിയും. അതുകൂടാതെ എല്‍മര്‍ സ്‌കോട്ട് എന്ന വ്യവസായി തോട്ടം തൊഴിലാളികള്‍ക്കായി റബ്ബര്‍ ബൂട്ട് ഉണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം കാരണം ബൂട്ട് നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമല്ലാതായി തുടങ്ങി. അങ്ങനെ സ്‌കോട്ട് തന്റെ ബിസിനസ്സ് മാറ്റിപ്പിടിക്കുകയും ബൂട്ടിനു പകരം കപ്പലുകളില്‍ ഉപയോഗിക്കുന്ന ചെരുപ്പുകള്‍ ഉണ്ടാക്കാനും തുടങ്ങി.

യുദ്ധം അവസാനിച്ചതിനു ശേഷം അദ്ദേഹം ചെരിപ്പുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. സ്‌കോട്ട് ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. പക്ഷേ അദ്ദേഹം തുടങ്ങിവെച്ച ചെരുപ്പ് നിര്‍മ്മാണം അദ്ദേഹത്തിന്റെ മകന്‍ സ്റ്റീവ് ഇപ്പോഴും തുടരുന്നുണ്ട്. സ്റ്റീവിന്റെ രണ്ട് മക്കളും ഈ ബിസിനസില്‍ കൂടെയുണ്ട്. സ്‌കോട്ട് ഹവായ് എന്നാണ് അവരുടെ കടയുടെ പേര്. ഇന്ന് സ്‌കോട്ട് ഹവായ് റബ്ബര്‍ സ്ലിപ്പറുകളും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവയാണ്. ബാറ്റ ഷൂ കമ്പനി വഴിയാണ് ഈ സ്ലിപ്പറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതിനാല്‍ ഇന്ത്യക്കാര്‍ ഈ സ്ലിപ്പറുകള്‍ വ്യാപകമായി തിരഞ്ഞെടുക്കാനും തുടങ്ങി. 1931-ല്‍ പശ്ചിമ ബംഗാളിലെ കോന്നഗറിലാണ് ബാറ്റ ഇന്ത്യ ലിമിറ്റഡ് ആരംഭിച്ചത്.

2020ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും ഹവായ് ചപ്പലുകള്‍ വില്‍പ്പന ആരംഭിച്ചിരുന്നു. ഇതിനായുള്ള മാന്വല്‍ ഹവായ് ചപ്പല്‍ മെഷീനുകള്‍ ജയിലില്‍ സ്ഥാപിച്ചായിരുന്നു നിര്‍മ്മാണം. പ്രത്യേക പരിശീലനം ലഭിച്ച 3 തടവുകാരാണ് ചെരിപ്പ് നിര്‍മിക്കുന്നത്. ദിവസേന 100 ജോഡി ചെരിപ്പുകള്‍ നിര്‍മിക്കാനാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here