കാര്‍ തടഞ്ഞ് നിര്‍ത്തി ഒരു കോടി കവര്‍ന്നു; ബെംഗളൂരുവില്‍ പത്ത് മലയാളികള്‍ അറസ്റ്റില്‍

0
253

ബെംഗളൂരുവില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന് കേസില്‍ പത്ത് മലയാളികള്‍ അറസ്റ്റില്‍. സ്വകാര്യ ധനകാര്യ സ്ഥാനപത്തിന്റെ കാര്‍ തടഞ്ഞ് ഒരു കോടി രൂപയോളം ആണ് സംഘം കവര്‍ന്നത്. ഗുണ്ടാനേതാവ് കോടാലി ശ്രീധരന്റെ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് ബെംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് കെ വംശി കൃഷ്ണ പറഞ്ഞു.

തൃശൂര്‍ സ്വദേശികളായ പികെ.രാജീവ്, വിഷ്ണുലാല്‍, ടിസി.സനല്‍, എറണാകുളം സ്വദേശിയായ അഖില്‍, നിലമ്പൂര്‍ സ്വദേശികളായ ജസിന്‍ ഫാരിസ്, സനഫ്, സമീര്‍, സൈനുലാബ്ദീന്‍, എപി ഷെഫീഖ്, റംഷീദ് മുസ്താഫ് എന്നിവരെയാണ് പിടിയിലായത്. മാദനായകപ്പള്ളി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 10 ലക്ഷത്തോളം രൂപയും, ആയുധങ്ങളും രണ്ട് കാറും പിടിച്ചെടുത്തിട്ടുണ്ട്.

മാര്‍ച്ച് 11 നാണ് സംഘം മാദനായകഹള്ളിയില്‍ നൈസ് റോഡില്‍ വച്ച് വാഹനം തടഞ്ഞ് മോഷണം നടത്തിയത്. ഹുബ്ബള്ളിയിലെ ബ്രാഞ്ചുകളില്‍ നിന്നുള്ള പണവുമായി നാഗര്‍കോവിലിലേക്ക് പോവുകയായിരുന്നു സ്ഥാപനത്തിന്റെ കാര്‍. കാര്‍ തടഞ്ഞ സംഘം ജീവനക്കാരെ ആക്രമിച്ച് പണം തട്ടുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

കവര്‍ച്ച ചെയ്തതിലെ ബാക്കി പണം കോടാലി ശ്രീധരന്റെ കൈവശം ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടാനായി തിരിച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here