ഓഡിറ്റോറിയത്തില്‍ നടത്താന്‍ പണമില്ല; യുപിയില്‍ ഹിന്ദു യുവതിയുടെ വിവാഹത്തിന് വീട് വിട്ടുനല്‍കി മുസ്ലീം കുടുംബം

0
230

ലഖ്നൗ: യുപിയിൽ ഹിന്ദു യുവതിയുടെ വിവാഹഘോഷം നടത്താൻ സ്വന്തം വീട് വിട്ടുനൽകി മുസ്ലിം കുടുംബം. വീട്ടുകാർ വിവാഹ ഘോഷയാത്രയെ സ്വാഗതം ചെയ്യുകയും വധുവിന്റെ ബന്ധുക്കൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. യുവതിയുടെ അച്ഛൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ അസം​ഗ്രാഹ് ജില്ലയിലെ അൽവാൾ എന്ന പ്രദേശത്താണ് സംഭവം.

ഏപ്രിൽ 22നായിരുന്നു യുവതിയുടെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചിരുന്നത്. ചടങ്ങ് നടത്താനായി ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ കഴിയാതെ വന്നപ്പോൾ അവസാന നിമിഷം സഹായത്തിനായി മുസ്ലീംകളായ അയൽവാസികളെ സമീപിക്കുകയായിരുന്നു.

എന്റെ സഹോദരി പൂജയുടെ വിവാഹത്തിന് പണമില്ലാത്തതിനാൽ ഞങ്ങൾക്ക് ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല. ചടങ്ങ് നടത്താൻ ഞങ്ങളുടെ വീട്ടിൽ സ്ഥലമില്ലായിരുന്നുവെന്നും യുവതിയുടെ സഹോദരൻ രാജേഷ് ചൗരസ്യ വ്യക്തമാക്കി.

ഞങ്ങളുടെ അയൽവാസിയായ പർവേസിനെ ഞാൻ ഇക്കാര്യം അറിയിച്ചപ്പോൾ, ഒരു മടിയും കൂടാതെ അവരുടെ വീടിന്റെ മുറ്റത്ത് വിവാഹം നടത്താൻ അദ്ദേഹം സമ്മതിച്ചു. പർവേസും കുടുംബവും ഇവർക്കായി വിവാഹ മണ്ഡപം ഒരുക്കികൊടുത്തു. വീട്ടുമുറ്റം പന്തലിടാൻ ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.

പൂജയും അമ്മയും പലപ്പോഴും തങ്ങളുടെ വീട് സന്ദർശിക്കാറുണ്ട്. കുടുംബാംഗങ്ങളെപ്പോലെയാണ് അവരെ തങ്ങൾ പരിഗണിക്കുന്നതെന്നും പർവേസിന്റെ ഭാര്യ നാദിറ പറഞ്ഞു. പൂജ എന്റെ മകളെപ്പോലെയാണ്. അതിനാൽ, അവളുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, കുടുംബാംഗങ്ങൾ എന്ന നിലയിൽ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിച്ചു. ഇത് വിശുദ്ധ റംസാൻ മാസമാണ്, ഒരു മകളുടെ വിവാഹം സംഘടിപ്പിക്കുന്നതിനേക്കാൾ മികച്ചത് മറ്റെന്താണെന്നും നാദിറ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here