എന്റെ രാജ്യം പക്ഷേ.. പഠാന്റെ ട്വീറ്റിന് മറുപടി ട്വീറ്റുമായി അമിത് മിശ്ര, ചർച്ചയാക്കി ട്വിറ്റർ

0
505

മുൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാന്റേയും അമിത് മിശ്രയുടേയും ട്വീറ്റുകളാണ് ഇപ്പോൾ ട്വിറ്ററിൽ ചർച്ചാ വിഷയമാകുന്നത്. “എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താൻ കഴിവുള്ള രാജ്യം, പക്ഷെ…” എന്നായിരുന്നു ഇർഫാൻ പഠാന്റെ ട്വീറ്റ്. ട്വീറ്റിനടിയിൽ സജീവമായ ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് മുൻ ക്രിക്കറ്റ് താരമായ അമിത് മിശ്രയുടെ മറുപടി
ട്വീറ്റും പ്രത്യക്ഷപ്പെടുന്നത്. പകുതിക്ക് വെച്ച് അവസാനിപ്പിച്ച പഠാന്റെ ട്വീറ്റ് മുഴുമിപ്പിച്ചു കൊണ്ടായിരുന്നു മിശ്രയുടെ ട്വീറ്റ്.

“എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താൻ കഴിവുള്ള രാജ്യം. എന്നാൽ നമ്മുടെ ഭരണഘടനയാണ് ആദ്യം പിന്തുടരേണ്ടത് എന്ന കാര്യം കുറച്ചു പേർ മാത്രം മനസ്സിലാക്കുന്നു” എന്നായിരുന്നു അമിത് മിശ്രയുടെ ട്വീറ്റ്.

രണ്ട് താരങ്ങളും എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമല്ല. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ട്വിറ്ററിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഹനുമാൻ ജയന്തി ദിനത്തിൽ ജഹാംഗിർപുരിയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലേറെയും.

LEAVE A REPLY

Please enter your comment!
Please enter your name here