ഈ നമ്പരുകളിൽ നിന്നുള്ള കാളുകൾ എടുക്കരുത്,​ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ നിങ്ങളുടെ പണം നഷ്ടപ്പെടാം,​ മുന്നറിയിപ്പുമായി എസ് ബി ഐ

0
423

ന്യൂഡല്‍ഹി: ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. തിരഞ്ഞെടുക്കപ്പെട്ട രണ്ടു നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് എസ്.ബി.ഐ മുന്നറിയിപ്പ് നൽകുന്നു.

ആ നമ്പരുകൾ ഏതൊക്കെയാണ് എന്ന് ട്വിറ്ററിലൂടെ എസ്.ബി.ഐ അറിയിച്ചു. +91-8294710946, +91-7362951973 എന്നി നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ക്ക് പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ നമ്പരുകളില്‍ നിന്ന് ബാങ്ക് ഇടപാടുകാര്‍ക്ക് തട്ടിപ്പ് കോളുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

കെവൈസി അപ്‌ഡേറ്റ്‌സ് എന്ന പേരില്‍ വരുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും എസ്.ബി.ഐയുടെ അറിയിപ്പിൽ പറയുന്നു. ഈ നമ്പരുകളില്‍ നിന്ന് വിളിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത്തരം കോളുകള്‍ എടുക്കുകയോ, ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എസ്.ബി. ഐ അറിയിച്ചു. report.phishing@sbi.co.in എന്ന മെയില്‍ വഴി തട്ടിപ്പ് സന്ദേശങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും എസ്.ബി. ഐ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here