സുബൈർ‌ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ

0
146

കൊച്ചി: പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പൊലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ്  പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ്‌ എന്നിവർ ആണ് പിടിയിൽ ആയത്. രമേശ്‌ ആണ് കാർ വാടകയ്ക്ക് എടുത്തത്.

ഇരട്ട കൊലപാതകം നടന്ന്  ഇരുപത്തിനാല് മണിക്കൂ‍‍ർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കസ്റ്റഡിയിലുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളാണോ  എന്ന് ഉറപ്പാക്കാൻ കഴിയാത്തതാണ് അറസ്റ്റ് വൈകാൻ കാരണമായത്. കൊലപാതകത്തിന് പിറകിൽ ആസൂത്രിക ഗൂഢാലോചനയുണ്ടെന്നും കൊന്നവരെയും സൂത്രധാരൻമാരെയും പിടികൂടുമെന്നും  അന്വേഷണ സംഘത്തിന്‍റെ മേൽനോട്ട ചുമതലയുള്ള  വിജയ് സാഖറെ  വ്യക്തമാക്കിയിരുന്നു.

പാർട്ടികൾ ഹാജരാക്കുന്നവരെയോ ഭാരവാഹികളെയോ പ്രതികളാക്കി കേസ് അവസാനിപ്പിക്കില്ലെന്നാണ് എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ചേർന്ന  ഉന്നതത പോലീസ് ഉദ്യോഗസ്ഥരുടെ യോഗ തീരുമാനം.  കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരയും ​ഗൂഡാലോചന നടത്തിയവരെക്കുറിച്ചും  സൂചനയുണ്ട്. എന്നാൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടോ എന്ന് ഇതുവരെ ഉറപ്പാക്കാൻ ആയിട്ടില്ല എന്നും ഇന്നലെ വിജയ് സാഖറെ പറഞ്ഞിരുന്നു. രണ്ട് കൊലപാതക കേസുകളും രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here