സില്‍വര്‍ലൈന്‍ പദ്ധതി; നാല് കാര്യങ്ങളില്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി

0
291
  • സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ?
  • സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമുള്ളതാണോ?
  • മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്?
  • പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ?

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളോട് നാലു ചോദ്യവുമായി ഹൈക്കോടതി. പ്രധാനമായും നാലുകാര്യങ്ങളില്‍ വ്യക്തതവേണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്. സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമുള്ളതാണോ? മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്? പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളില്‍ നാളെ മറുപടി നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

സാമൂഹികാഘാത പഠനം നടത്തുന്നതിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞു. വലിയ കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ ഭൂവുടമക്ക് ലോണുകള്‍ ലഭിക്കുമോ എന്നും ലോണ്‍ നല്‍കാന്‍ ബാങ്കുകളോട് നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നും കോടതി വാക്കാല്‍ ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here