ഷിറിയ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

0
145

ബന്തിയോട്: ഷിറിയ ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. രാവണീശ്വരം വാണിയംപാറ ഉദയഗിരിയിലെ നിധീഷ് (23) ആണ് മരിച്ചത്. മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള യാത്രയില്‍ മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. അഞ്ച് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ശ്രാവണ്‍, രക്ഷിത് എന്നിവര്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. രമേശന്‍-നളിനാക്ഷി ദമ്പതികളുടെ മകനാണ് നിധീഷ്. സഹോദരങ്ങള്‍: കാര്‍ത്തിക്, ശ്രാവണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here