വിവാഹചടങ്ങിനിടെ വധുവിന് വെടിയേറ്റു, ദാരുണാന്ത്യം; മുന്‍ കാമുകനായി തിരച്ചില്‍

0
30

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വിവാഹചടങ്ങിനിടെ വെടിയേറ്റ് വധുവിന് ദാരുണാന്ത്യം. മഥുരയിലെ മുബാരിക്പുര്‍ സ്വദേശിയായ കാജലാണ് വിവാഹദിവസം വെടിയേറ്റ് മരിച്ചത്. മുന്‍കാമുകനായ അനീഷ് എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ചയായിരുന്നു ഏവരെയും നടുക്കിയ സംഭവം. ‘ജയ്മാല’ ചടങ്ങിന് ശേഷം വധുവായ കാജല്‍ മുറിയിലേക്ക് പോയെന്നും ഇതിനിടെയാണ് അജ്ഞാതനായ ഒരാളെത്തി മകള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നും പിതാവ് ഖുഭിറാം പ്രജാപതി മാധ്യമങ്ങളോട് പറഞ്ഞു. സംഭവിച്ചതൊന്നും തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയും കൊല്ലപ്പെട്ട യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതിനിടെയാണ് മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്. ഇതില്‍ കുപിതനായ യുവാവ് വിവാഹവേദിയിലെത്തി യുവതിയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here