വിവാഹം വേണ്ട, പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി : കൃത്യം നടത്തിയത് സര്‍പ്രൈസുണ്ടെന്ന് പറഞ്ഞ്

0
165

വിജയവാഡ : ആന്ധ്രപ്രദേശിലെ കൊമ്മാലപ്പുഡിയില്‍ പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി. സര്‍പ്രൈസ് ഗിഫ്റ്റ് തരാമെന്ന വ്യാജേന പ്രദേശത്തുള്ള കുന്നിന്‍മുകളിലെത്തിച്ച് പുഷ്പ എന്ന യുവതിയാണ് കൃത്യം നടത്തിയത്. ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായ രാമനായിഡുവിനെതിരെയായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെയ് 26നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാമനായിഡുവിനെ തന്റെ ഗ്രാമത്തിലേക്ക് വിളിച്ച് വരുത്തിയ പെണ്‍കുട്ടി കുന്നിന്‍മുകളിലുള്ള ഒരു ക്ഷേത്രത്തിലേക്ക് യുവാവിനെ കൊണ്ടുപോയ ശേഷം കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു. കണ്ണടച്ച് നിമിഷങ്ങള്‍ക്കകം അതിക്രൂരമായി കഴുത്ത് മുറിയ്ക്കുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം പെണ്‍കുട്ടി ഭാവഭേദമില്ലാതെ സ്ഥലത്ത് തന്നെ നിന്നുവെന്നും താന്‍ ബോധം മറയുന്നതിന് മുമ്പ് വളരെ കഷ്ടപ്പെട്ട് ആംബുലന്‍സ് വിളിച്ചാണ് ആശുപത്രിയിലെത്തിയതെന്നും രാമനായിഡുമൊഴി നല്‍കിയിട്ടുണ്ട്.

ഇരുവരും ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് പെണ്‍കുട്ടി പോലീസിനെ അറിയിച്ചിരിക്കുന്നത്. വിവാഹത്തിന് തനിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും കുടുംബത്തിന്റെ സമ്മര്‍ദം കാരണമാണ് വിവാഹം തീരുമാനിച്ചതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here