വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉപ്പളയിൽ നില്‍പ്പു സമരം നടത്തി

0
26

ഉപ്പള: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പളയിൽ നില്‍പ്പ് സമരം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ ഉല്‍ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, വൈസ് പ്രസിഡണ്ട് കെ.എഫ് ഇഖ്ബാൽ, ജോയിന്റ് സെക്രട്ടറി നൗഫൽ ചെറുഗോളി, പഞ്ചായത് ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ പെരിങ്കടി, ട്രഷറർ ഫാറൂഖ് മാസ്റ്റർ, വൈസ് പ്രസിഡണ്ട് അപ്പി ബേക്കൂർ, ഷരീഫ് പത്വാടി, റിയാസ് പച്ചിലംപാറ, മഹ്ഫൂസ് ചെറുഗോളി തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here