വിഗ്രഹത്തിലെ മാല കവര്‍ന്നു; അകത്തും പുറത്തും കടക്കാനാവാതെ കള്ളന്‍ കുടുങ്ങി; വീഡിയോ

0
151

ഹൈദരബാദ്: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങള്‍ മോഷ്ടിച്ച കള്ളന്‍ പിടിയില്‍. ആഭരണങ്ങളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ചെറിയ ജനലഴിയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. മുപ്പതുകാരനായ പാപ റാവു എന്നയാളാണ് പിടിയിലായത്.

ജനലഴികള്‍ വളച്ച് അകത്തു കയറിയ ഇയാള്‍ വിഗ്രഹത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന് സഞ്ചിയിലാക്കി. തിരിച്ചിറങ്ങുന്നതിനിടെ ജനലഴികളില്‍ കുടുങ്ങിയ ഇാള്‍ക്ക് മുന്നോട്ടും പിന്നോട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായതോടെ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഗ്രാമവാസികള്‍ ഇയാളെ പിടികൂടി പൊലീസില്‍ അറിയിക്കുകയായിരുന്നു.

ചെറിയ ജനലിലൂടെ ക്ഷേത്രത്തിനകത്തേക്ക് കയറിയത് അറിഞ്ഞ് നാട്ടുകാരും അമ്പരന്നു. മദ്യപിക്കുന്നതിനായി പണം കണ്ടെത്താന്‍ ഇയാള്‍ നേരത്തെയും മോഷണം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പാചതവാതക സിലിണ്ടര്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.   ഇയാളില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here