വരന്റെ നേർക്ക് മാല വലിച്ചെറിഞ്ഞ് വധു; കൈചൂണ്ടി ആക്രോശം; വേദിവിട്ടിറങ്ങി; വിഡിയോ

0
178

വിവാഹത്തിന് വധൂവരന്മാരുടെ സമ്മതം പരിഗണിക്കാതെ തീരുമാനമെടുത്താലുള്ള സ്ഥിതി എന്താകും. അതിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ വൈറലാകുന്ന ഒരു വിഡിയോ. ജയ്മാല ചടങ്ങിന് തൊട്ട് മുമ്പ് വിവാഹവേദിയിൽ വെച്ച് വിവാഹം വേണ്ട എന്ന് പറയുകയാണ് വധു.

വിവാഹ ചടങ്ങുകൾ തുടങ്ങുമ്പോൾ തന്നെ വധുവിന്റെ മുഖത്ത് സന്തോഷമില്ല. മാത്രമല്ല് രോഷം പ്രകടവുമാണ്. വധുവും വരനും സ്റ്റേജിലെത്തി വരണമാല്യം കൈമറാനൊരുങ്ങുന്നു. ചുറ്റുമുള്ളവരെല്ലാം കരഘോഷം മുഴക്കുന്നുണ്ട്. വധു തന്റെ കയ്യിലുള്ള മാല വരന് നേർക്ക് എറിയുന്നു. പിന്നാലെ വരൻ എന്തോ വധുവിനോട് പറയുന്നുണ്ട്.  ഇത് കേട്ട് വരന് നേരെ രോഷത്തോടെ വധു വിരൽചൂണ്ടുന്നു. തുടർന്ന് ആക്രോശിച്ച് എന്തോ പറയുന്നുണ്ട്.

നാടകീയസംഭവങ്ങൾ നടക്കുന്നത് കണ്ട അതിഥികളെല്ലാം പകച്ച് നിൽക്കുന്നുണ്ട്. അതിഥികളെ നോക്കി താനീ വിവാഹത്തിന് സമ്മതമല്ല എന്ന് വധു പറയുന്നു. സ്റ്റേജിൽ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്ന പെൺകുട്ടിയെ അമ്മ തടയുന്നുണ്ട്. ഇതെല്ലാം കണ്ട് രോഷാകുലനായ വരൻ വേദിയിൽ നിന്ന് ഇറങ്ങുന്നു. വധുവിന്റെ അമ്മ വരനെ മയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വിഫലമാകുന്നു. ഇതെല്ലാം വിഡിയോഗ്രാഫർമാർ പകർത്തുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു ഫോട്ടോഗ്രാഫർ തന്റെ ടീമിനോട് ക്യാമറ ഓഫാക്കാൻ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. 7.3 ലക്ഷം കാഴ്ചക്കാരാണ് ഈ വിഡിയോയ്ക്ക് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here