വഖഫ് ബോര്‍ഡ് നിരോധിക്കണമെന്ന് കര്‍ണാടകയില്‍ ആവശ്യം, സര്‍ക്കാരിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി

0
140

ബംഗളൂരു- വഖഫ് ബോര്‍ഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രചാരണവുമായി സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വഖഫ് ബോര്‍ഡിനെയും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളെയും നിരോധിക്കണമെന്ന് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് വിവിധ വേദികളില്‍ നടത്തിയ പ്രചാരണത്തില്‍ ആവശ്യപ്പെട്ടു.

‘ആളുകള്‍ അവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നു. നിയമങ്ങള്‍ക്കനുസൃതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രചാരണങ്ങളുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ല. സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ എല്ലാവരും തുല്യരാണ്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here