ലഹരി കേസുകളിൽ അകത്തായവർ സൂക്ഷിക്കണം,​ നിങ്ങളുടെ വിരലടയാളം ഉൾപ്പെടെ സകല വിവരവും എക്സൈസിന്റെ ഡേറ്റാ ബാങ്കിലുണ്ട്; ഒറ്റ ക്ലിക്കിൽ പണി വരും

0
192

​​തിരുവനന്തപുരം: എക്സൈസുകാർക്ക് സ്ഥിരം കുറ്റവാളികളുടെ പൂർണവിവരം ഇനി ഒറ്റക്ളിക്കിൽ കമ്പ്യൂട്ടറിൽ അറിയാം. പ്രതികളുടെ ചിത്രം, വിരലടയാളം, ഉൾപ്പെട്ടിരിക്കുന്ന കേസുകൾ, ശിക്ഷ തുടങ്ങി എല്ലാവിവരങ്ങളും അടങ്ങിയ ഡാറ്റാബേസാണ് തയ്യാറാക്കുന്നത്.

കമ്മിഷണർ അനന്തകൃഷ്‌ണന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ജില്ലാ ആസ്ഥാനങ്ങളിലും എക്സൈസ് കമ്മിഷണറേറ്റിലുമാണ് എക്സൈസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെ ആദ്യം നടപ്പാക്കുന്നത്.

ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണവും വേഗത്തിലാകും. എൻ.ഡി.പി.എസ്, അബ്കാരി കേസുകൾ വേർതിരിച്ചറിയാനും സാധിക്കും. കഞ്ചാവ്, മദ്യം, എം.ഡി.എം.എ തുടങ്ങി ലഹരികടത്തുകേസുകൾ കൂടിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്.

പിടിക്കപ്പെടുന്നവരുടെ മൊഴിയെ ആശ്രയിച്ചാണ് മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോഴറിയുന്നത്. ഇതുമൂലം പൊലീസിനും മറ്റും പ്രതികളുടെ വിവരം കൈമാറാൻ ഏറെ സമയമെടുക്കുന്നു. മൊഴി കൃത്യമാകണമെന്നുമില്ല.

കേസുകളിൽ അതിവേ​ഗം നടപടിയെടുക്കാൻ പുതിയ സംവിധാനത്തോടെ കഴിയും. മുൻകാലങ്ങളിൽ അറസ്‌റ്റിലായവരുടെ വിവരങ്ങളും ഉൾപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്.

– ജോയിന്റ് കമ്മിഷണർ,​ എക്സൈസ് വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here