രാമനവമി ദിനത്തോടനുബന്ധിച്ച ഘോഷയാത്രക്കിടെ വര്‍ഗീയ സംഘര്‍ഷം; ഒരു മരണം, ഒരാള്‍ക്ക് പരുക്ക്

0
152

അഹമ്മദാബാദ്: ഗുജറാത്തില്‍ രാമനവമി ദിനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെ സംഘര്‍ഷം. ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.

സബര്‍കാന്ത ജില്ലയിലെ ഹിമ്മത്‌നഗര്‍ നഗരത്തില്‍ നടന്ന പരിപാടിക്കിടെയിലും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും കല്ലേറും തീവെപ്പും ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

65 വയസ് പ്രായം വരുന്ന അജ്ഞാതന്റെ മൃതദേഹം ഖംഭാട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലിസ് സൂപ്രണ്ടന്റ് അജിത് രാജ്യന്‍ അറിയിച്ചു.

ഏതാനും കടകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും എസ്.പി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here