രാജ്യദ്രോഹക്കുറ്റത്തിൽ മറുപടി നൽകാൻ 4 ദിവസം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

0
115

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം.  മറുപടി നൽകാൻ കേന്ദ്രസർക്കാരിന് നാല് ദിവസം കൂടി സുപ്രീംകോടതി അനുവദിച്ചു. വാദം കേൾക്കൽ ഇനി മാറ്റിവയ്ക്കില്ലെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

അടുത്ത മാസം അഞ്ചിന് അന്തിമ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ച് പറഞ്ഞു. റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്.ജി. വൊമ്പാട്ട്കേരെയും, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സമർപ്പിച്ച ഹർജികളാണ് കോടതിക്ക് മുന്നിൽ ഉള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here