രാജ്യത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് രണ്ടായിരത്തിലധികം കേസുകൾ

0
83

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 1150 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം 214 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 5,21,965 ആയി ഉയർന്നു. നിലവിൽ 11,542 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 0.32 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,985 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,10,773 ആയി ഉയർന്നു. നിലവിൽ 98.76 ശതമാനമാണ്‌ രോഗമുക്തി നിരക്ക്.

ഡൽഹിയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 7.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം രാജ്യതലസ്ഥാനത്ത് 501 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here