രക്തസമ്മര്‍ദം താഴ്ന്നു; ഓടുന്ന ട്രെയിനിന് അടിയിലേക്ക് വീണ് പെണ്‍കുട്ടി – വിഡിയോ

0
160

ബ്യൂനസ് ഐറിസ്: അര്‍ജന്റീനയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിലേക്ക് കുഴഞ്ഞുവീണ പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്യൂനസ് ഐറിസ് ഇന്‍ഡിപെന്‍ഡസ് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമില്‍ നിന്ന യാത്രക്കാര്‍ പെണ്‍കുട്ടിയെ ട്രെയിനിടിയില്‍നിന്ന് വലിച്ചെടുക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കാന്‍ഡെല്ല എന്ന പെണ്‍കുട്ടിയുടെ കാലിടറുന്നതും പെട്ടെന്ന് മുന്നോട്ടുവീണ് രണ്ട് ബോഗികള്‍ക്കിടയില്‍ അപ്രത്യക്ഷമാകുന്നതും വിഡിയോയിലുണ്ട്. അടുത്തുനിന്നിരുന്ന യാത്രക്കാര്‍ ഭയചകിതരായി. ട്രെയിന്‍ നിന്നയുടന്‍ അവര്‍ പെണ്‍കുട്ടിയെ ട്രാക്കില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി.

‘ഇപ്പോഴും ജീവിച്ചിരിക്കുന്നത് എങ്ങിനെയെന്ന് അറിയില്ല. പുനര്‍ജന്മമാണ്. എല്ലാം ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. രക്തസമ്മര്‍ദം പെട്ടെന്ന് താഴുകയായിരുന്നു. തൊട്ടുമുന്നിലുള്ള ആളെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ ഒന്നും ഓര്‍മയില്ല.’ – കാന്‍ഡെല്ല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here