യൂത്ത് ലീഗിനെ പ്രശംസിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

0
155

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ യൂത്ത് ലീഗിന് പ്രശംസ. ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് യൂത്ത് ലീഗിനെ പ്രശംസിച്ചത്. മലപ്പുറത്തും മലബാറിൻ്റെ ചില മേഖലകളിലും യൂത്ത് ലീഗ് സജീവമാണെന്നും സ്വാധീനമുള്ള സ്ഥലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനവും സന്നദ്ധ പ്രവർത്തനവും നടത്തുന്ന സംഘടനയാണ് യൂത്ത് ലീഗെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

അതേസമയം യൂത്ത് ലീഗിനെ പ്രശംസിച്ച ഡി.വൈ.എഫ്.ഐ യൂത്ത് കോൺഗ്രസിനെ പരിഹസിച്ചു. ‘ഓരോരുത്തരും അവരവരുടെ ചിത്രമുള്ള ബോർഡുകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്, അതാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പ്രവർത്തനം’ ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു.

യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച ഡി.വൈ.എഫ്.ഐഫ്.ഐ സി.പി.ഐയുടെ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫിനിട്ട് കൊട്ടാനും മറന്നില്ല. പൊതുവേ ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്ന സംഘടനയാണെങ്കിലും എ.ഐ.വൈ.എഫ് സജീവ സംഘടനാ സംവിധാനമല്ല. സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ മാത്രമാണ് എ.ഐ.വൈ.എഫിന് സംഘടനാ സംവിധാനമുള്ളതെന്നും ഡി.വൈ.എഫ്.ഐ പരിഹസിച്ചു.

അതേസമയം യുവമോര്‍ച്ചക്കെതിരെയും ഡി.വൈ.എഫ്.ഐ രൂക്ഷവിമര്‍ശനമുന്നയിച്ചു. ചെറുപ്പക്കാരെ വർഗീയതയിലേക്ക് ആകർഷിക്കാൻ യുവമോർച്ച വ്യാപക പ്രചാരണം നടത്തുന്നുവെന്നായിരുന്നു പ്രവർത്തന റിപ്പോര്‍ട്ടില്‍ ഡി.വൈ.എഫ്.ഐ പരാമര്‍ശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here