യു.പിയില്‍ മോഷണത്തിന് ശേഷം ഡാന്‍സ് കളിച്ച് മോഷ്ടാവ്; വൈറലായി സി.സി.ടി.വി ദൃശ്യങ്ങള്‍

0
131

ലഖ്‌നൗ: മോഷണത്തിന് ശേഷം ഡാന്‍സ് കളിക്കുന്ന മോഷ്ടാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഷണം നടന്ന കടയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ചാന്‍ഡൗലിയില്‍ പൊലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപത്തായിരുന്നു മോഷണം നടന്നത്. ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ മോഷണം നടത്തിയതിന് ശേഷമായിരുന്നു മോഷ്ടാവ് കടക്കുള്ളില്‍ നിന്ന് ഡാന്‍സ് കളിച്ചത്.

ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. കടക്കുള്ളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

മുഖം മൂടിക്കൊണ്ട് കടയില്‍ പ്രവേശിച്ച മോഷ്ടാവ് മോഷണം നടത്തിയ ശേഷം ഡാന്‍സ് കളിക്കുന്നതും പിന്നീട് കടക്കുള്ളില്‍ നിന്നും നൂഴ്ന്ന് പുറത്തിറങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here